കിഫ്ബിയിലൂടെ വികസനം നടപ്പാക്കി തിരുവനന്തപുരം മണ്ഡലവും

Web Desk

തിരുവനന്തപുരം

Posted on September 15, 2020, 5:07 pm

തിരുവനന്തപുരം മണ്ഡലത്തിലും നിരവധി വികസന പദ്ധതികൾ കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വി എസ് ശിവകുമാർ എംഎൽഎ സമർപ്പിച്ച പദ്ധികൾക്കാണ് കിഫ്ബിയിൽ അംഗീകാരം നൽകിയത്. തിരുവനന്തപുരം സര്‍ക്കിളിലെ ട്രാന്‍സ്മിഷന്‍ മെയിനുകള്‍ മാറ്റിസ്ഥാപിക്കലിന് 77.86 കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചു. പദ്ധതിയുടെ പണി ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി മണക്കാട് ഗവ. ജിഎച്ച്എസ്എസിന് അഞ്ച് കോടി അനുവദിച്ചു.

ഗവ. സംസ്‌കൃത കോളജ് 7.57 കോടി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം 2.90 കോടി, തൈക്കാട് ആര്‍ട്‌സ് കോളജ് 7.89 കോടിയും അനുവദിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 229 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഭാഗമായി കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് 3.18 കോടിയുടെ പദ്ധതി വിലയിരുത്തലിലാണ്. ബീമാപള്ളി ഗവ.യുപിഎസ് അടിസ്ഥാന സൗകര്യവികസനത്തിന് 1.25 കോടിയും തിരുവനന്തപുരം നെയ്യാര്‍ ആള്‍ട്ടര്‍നേറ്റീവ് സോഴ്‌സ് പദ്ധതിക്ക് 206.96 കോടിയുടെ പദ്ധതിയും അംഗീകരിച്ചു.

Eng­lish sum­ma­ry: KIIFB projects in Thiru­vanatha­pu­ram Leg­isla­tive Assem­bly