October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

കോവളത്ത് കോടികളുടെ കിഫ്ബി പദ്ധതികൾ

Janayugom Webdesk
കോവളം
September 15, 2020 4:13 pm

ലോക ടൂറിസം രംഗത്ത് കേരളത്തിന്റെ മുഖമായ കോവളം ബീച്ച് ഉൾപ്പെടുന്ന കോവളം നിയോജകമണ്ഡലത്തിൽ കോടികളുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. കോവളത്തിന്റെ പ്രാധാന്യത്തെ മുന്നിൽകണ്ട് എം വിൻസന്റ് എംഎൽഎ നൽകിയ ശുപാർശകളും കണക്കിലെടുത്താണ് പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയത്.

കാഞ്ഞിരംകുളത്തെ കെഎൻഎം ഗവ. കോളജിന് കിഫ്ബി ഫണ്ടായ അഞ്ച് കോടിയോളം രൂപയുടെ നവീകരണ പദ്ധതികൾ നടന്നുവരികയാണ്. നിലവിൽ ഒന്നര ഏക്കറോളം സ്ഥലത്ത് പ്രവർത്തിക്കുന്ന കോളജിന് മൂന്നരയേക്കർ കൂടി സ്ഥലം കണ്ടെത്താനും കൂടുതൽ കോഴ്സുകൾ ആരംഭിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി ആറു കോടി രൂപയുടെ മറ്റൊരു പ്രാെപ്പോസൽ കൂടി കിഫ്ബിക്ക് നൽകിയിട്ടുണ്ട്.

ബാലരാമപുരം ഗവ. സ്കൂളിൽ കിഫ്ബിയുടെ അഞ്ച് കോടി രൂപയും അനുവദിച്ചു. വെങ്ങാനൂർ ചാവടിനട ഗവ. ഹയർസെക്കൻഡറി സ്കൂൾ, പുന്നമൂട് ഗവ. സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് കോടി രൂപ വിതം വിനിയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങളും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തുടക്കമായപ്പോൾ നേമം ഗവ. യുപി എസ്, പൂവാർ ഗവ. എൽപിഎസ് എന്നിവിടങ്ങളിൽ ഓരോ കോടിരൂപ വിനിയോഗിച്ചുള്ള നവീകരണവും പുരോഗമിക്കുന്നുണ്ട്. കിഫ്ബിയുടെ 25 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന വെള്ളായണികായലിന് മധ്യേ കൂടിയുള്ള പൂങ്കുളം കാക്കാമൂല പാലം നിർമ്മാണത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry:  KIIFB projects worth crores in Kovalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.