October 7, 2022 Friday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

Janayugom Webdesk
കാഞ്ഞങ്ങാട്, ഉദുമ
September 22, 2020 3:36 pm

കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലം റെയില്‍വേ ലെവല്‍ ക്രോസ് നമ്പര്‍ 273 യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന്റെ വിശദ വിവര റിപ്പോര്‍ട്ടിനും അംഗീകാരം ലഭിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടിയാണ് അടുത്ത ഘട്ടം. ഏറ്റെടുക്കല്‍ നടപടികള്‍ ഏറ്റെവും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇതിനുള്ള 34. 71 കോടി രൂപയ്ക്കുള്ള കി ഫ്ബി അംഗീകാരം 8 മാസം മുമ്പേ ലഭിച്ചിരുന്നു. രണ്ട് വരി ഗതാഗതവും ഫൂട്ട് പാത്തോടും കൂടിയുള്ള 144 മീറ്റര്‍ നീളമുള്ള പാലമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനായി 148 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. 9 കെട്ടിടങ്ങള്‍ ഇതിന്റെ ഭാഗമായി ഏറ്റെടുത്ത് പൊളിച്ച് നീക്കേണ്ടി വരും. 13. 40 കോടി രൂപയാണ് ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. റെയില്‍വേയുടെ ഭാഗമായുള്ള സ്പാന്‍ നിര്‍മ്മിക്കാന്‍ 5 കോടി 40 ലക്ഷം രൂപയും അതൊഴിച്ചുള്ള സ്പാന്‍ നിര്‍മ്മിക്കുന്നതിന് 14 കോടി 45 ലക്ഷം രൂപയുമാണ് ചെലവഴിക്കുക. എലക്ട്രിക് ലൈന്‍, ടെലഫോണ്‍ ലൈന്‍ എന്നിവ മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള തുകയും എസ്റ്റിമേറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

രണ്ടര കോടി ചിലവില്‍ ചട്ടഞ്ചാലില്‍ സബ് ട്രഷറി

സബ്ട്രഷറിക്ക് ചട്ടഞ്ചാലില്‍ സ്വന്തം കെട്ടിടമൊരുങ്ങുന്നു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിഫ് ബി വഴി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2, 06, 13, 670 രൂപ ചെലവിച്ചാണ് ഇരുനില കെട്ടിടം നിര്‍മിക്കുന്നത്. ചട്ടഞ്ചാല്‍ ദേശീയ പാതയോരത്ത് തെക്കി ല്‍ വില്ലേജ് ഓഫീസിന് സമീപത്ത് ട്രഷറിക്ക് അനുവദിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിടമൊരുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കല്‍ ലിമിറ്റഡാണ് വിശദപദ്ധതിരേഖ സമര്‍പ്പിച്ചത്.

താഴെ നാല് കൗണ്ടര്‍, രണ്ട് ക്യാഷ് കൗണ്ടര്‍, സൂപ്രണ്ട്, ട്രഷറി ഓഫീസര്‍, ഗാര്‍ഡ് റൂമുകള്‍, ഇടപാടുകാര്‍ക്ക് കാത്തിരിപ്പു കേന്ദ്രം, എ. ടി. എം. കൗണ്ടര്‍, അംഗപരിമിതര്‍ക്ക് റാമ്പ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശുചി മുറിഎന്നിവ ഒരുക്കും.
മുകള്‍ നിലയില്‍ സ്റ്റാഫ് ഡൈനിങ് ഹാള്‍, മീറ്റിങ് ഹാള്‍, റിക്കാര്‍ഡ് റൂം എന്നിവയുണ്ടാകും. 1999 നവംബര്‍ ആറിനാണ് സബ്ട്രഷറി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സബ് ട്രഷറി കെട്ടി നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് നര്‍വഹിച്ചത്.

ENGLISH SUMMARY:KIIFB Rail­way over­bridge to reality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.