Web Desk

തൃശൂര്‍

September 22, 2020, 7:53 pm

തൃശൂരില്‍ വികസനത്തിന്റെ കുതിപ്പ്

Janayugom Online

തൃശൂര്‍

ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് 150 കോടി രൂപ അനുവദിച്ചിരുന്നു. കിറ്റ്കൊയെയാണ് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ട് പ്രകാരം കേരള വര്‍മ്മക്ക് വേണ്ടി കിറ്റ്കൊ സമര്‍പ്പിച്ച പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കുകയും 30 കോടി രൂപക്ക് ഭരണാനുമതി നല്‍കുകയും ചെയ്തു. ഒന്നാം ഘട്ട പദ്ധതി നിര്‍വ്വഹണത്തിനായി 14.5 കോടി രൂപ കിഫ്ബി അനുവദിച്ചു. സി അച്യുുതമേനോന്‍ സ്മാരക ഗവ. കോളേ് കുട്ടനെല്ലൂരിന് കിഫ്ബി മുഖാന്തിരം 10.52 കോടി രൂപ അനുവദിച്ചു.

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് 98.37 കോടി രൂപയുടെ പദ്ധതി നിര്‍വ്വഹണത്തിനായി ഇന്റെല്ലിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചു. തൃശൂര്‍ ശ്രീ രാമവര്‍മ്മ മ്യൂസിക് കോളേജ് കെട്ടിട നിര്‍മ്മാണത്തിന് 10 കോടി, ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ്ആര്‍വി മ്യൂസിക് കോളേജ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 10 കോടിയും അനുവദിച്ചിട്ടുണ്ട്. ഐ എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആന്റ് സ്പോര്‍ട്സ് കോംപ്ലക്സ് 70. 56 കോടി രൂപ അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണിത്.

സംസ്ഥാന യുവജന കായികക്ഷേമ വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിറ്റ്കോ ലിമിറ്റഡ് ആണ് ഈ പദ്ധതിയുടെ കണ്‍സല്‍ട്ടന്റ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 14 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോര്‍പ്പറേഷനും 17 സമീപ പഞ്ചായത്തുകള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജിനും വേണ്ടി രൂപകല്‍പന ചെയ്ത ശുദ്ധജല വിതരണ പദ്ധതിക്ക് കിഫ്ബി യില്‍ ഉള്‍പ്പെടുത്തി 185 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

കായിക കുതിപ്പിന് ഐ എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

തൃശൂര്‍

ജില്ലയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ കായിക കുതിപ്പിന് വേഗം പകരുന്ന പദ്ധതിയാണ് ഐ എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആന്റ് സ്പോര്‍ട്സ് കോംപ്ലക്സ്. 0. 56 കോടി രൂപ അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണിിത്. സംസ്ഥാന യുവജന കായികക്ഷേമ വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിറ്റ്കോ ലിമിറ്റഡ് ആണ് ഈ പദ്ധതിയുടെ കണ്‍സല്‍ട്ടന്റ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 14 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം , അഡ്മിന്‍ ബ്ലോക്ക്, നീന്തല്‍ കുളം, സിന്തറ്റിക് ടര്‍ഫ് ഉള്ള ഫുട്ബോള്‍ കോര്‍ട്ട്, ഹോക്കി കോര്‍ട്ട്, രണ്ടു ടെന്നിസ് കോര്‍ട്ട്, 2 പവിലിയന്‍ ബില്‍ഡിംഗ് മുതലായവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ബാഡ്മിന്റണ്‍, വോളീബോള്‍, ബാസ്‌കറ്റ്ബാള്‍ എന്നീ കായിക ഇനങ്ങള്‍ക്കുള്ള സൗകര്യവും നിര്‍ദിഷ്ട സ്റ്റേഡിയത്തിലുണ്ടാകും. ആദ്യ ഘട്ടം 46 കോടി ചെലവില്‍ 2019 മാര്‍ച്ച് 4 ന് നിര്‍മ്മാണം തുടങ്ങി. രണ്ട് വര്‍ഷം കൊണ്ടാണ് ആദ്യ ഘട്ടംപൂര്‍ത്തിയാവുക. ഒരു ടെന്നീസ് കോര്‍ട്ട്, ഒരു പവിലിയന്‍ ബില്‍ഡിംഗ്, ഒരു ഹോക്കി കോര്‍ട്ട് എന്നിവയും അതിന്റെ അനുബന്ധ സൗകര്യങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളും, തൊഴിലാളികളുടെ ദൗര്‍ലഭ്യവുംനിര്‍മ്മാണ പുരോഗതിയെ ബാധിച്ചിട്ടുണ്ടെങ്കിലും സമയത്തിനുള്ളില്‍ പണികള്‍ തീര്‍ക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുകയാണ്.

550 കോടിയുടെ വികസനവുമായി ഒല്ലൂര്‍

ഒല്ലൂര്‍

കിബ്ഫി ഫണ്ട് വഴി ഏറ്റവും കൂടുതല്‍ തുക ലഭിച്ച മണ്ഡലങ്ങളിലൊന്നണ് ഒല്ലൂര്‍. ആകെ 550 കോടി രൂപയാണ് കിബ്ഫി വഴി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിരിക്കുന്നത്. 60 ശതമാനത്തോളം നിര്‍മ്മാണം പൂര്‍ത്തിയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി യില്‍ നിന്നും 309 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് ഘട്ടമായി നിര്‍മ്മാണം നടക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ­­ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3 കോടി അനുവദിച്ചു.

പട്ടിക്കാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 4 കോടി, പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 5 കോടി, കണ്ണാറ മൂര്‍ക്കനിക്കര റോഡ് 35 കോടി, ശ്രീധരിപാലം 10 കോടി, പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ മുടിക്കോട് മുതല്‍ ചിറക്കേക്കോട്, പൊങ്ങണം കാട്, താണിക്കുടം റോഡിനായി 63 കോടി, മണ്ണുത്തി എടക്കുന്നി റോഡ് നവീകരണത്തിനായി 33 കോടി, നെടുപുഴ റെയില്‍വേ മേല്‍പാലം 35 കോടി, നെടുപുഴ പടിഞ്ഞാറെ കോട്ട റോഡ് 18 കോടി എന്നിങ്ങനെയാണ് തുക.

വടക്കാഞ്ചേരിയില്‍ വികസനം

വടക്കാഞ്ചേരി

മണ്ഡലത്തിലെ വിദ്യഭ്യാസ മേഖലയില്‍ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ 5 കോടി രൂപയുടെയും, ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ 3.5 കോടി രൂപയുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വടക്കാഞ്ചേരി പുഴയുടെ നവീകരണത്തിന് 10 കോടി, വൈ­ദ്യുത പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിന് 3 കോടിയും അനുവദിച്ചു. തൃശൂര്‍ പുഴക്ക­­­­­­­ല്‍ പാലവും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. നഗരസഭയിലെ ഓ­ട്ടുപാറ — അത്താണി മാര്‍ക്കറ്റുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി 20.30 കോടി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ചു.

പുതുക്കാട് നാല് റയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍

പുതുക്കാട്

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാടില്‍ കിഫ്ബി മുഖാന്തിരം ഒമ്പത് പദ്ധതികളാണ് നടപ്പാകുന്നത്. നാല് റയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ക്കും, മൂന്ന് റോഡുകളുടെ നവീകരണത്തിനും, ഒരു സ്‌കൂള്‍ കെട്ടിട പുനരുദ്ധാരണത്തിനും, ഒരു തീയറ്റര്‍ കം കോപ്ലക്സിനുമാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്. പുതുക്കാട് റയില്‍വേ ഒവര്‍ബ്രിഡ്ജിന് 40 കോടിയുടെ ടെഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നന്ദിക്കര റയില്‍വേ ബ്രഡ്ജിനായി 80 കോടി രൂപ വകയിരുത്തി, നെല്ലായി ബ്രിഡ്ജിന് 40 കോടി, ആലത്തൂര്‍ ബ്രിഡ്ജ് 40 കോടി എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയമായ നന്തിക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് 5.06 കോടി രൂപ അനുവദിച്ചു. പുതുക്കാട്-മുപ്ലീയം-കോടാലി റോഡിന് 59.30 കോടി, കോടാലി- വെള്ളിക്കുളങ്ങര റോഡിന് 20.78 കോടി, പള്ളിക്കുന്ന്-ചിമ്മിനിഡാം റോഡിന് 39.58 കോടിയും അനുവദിച്ചിട്ടുണ്ട്. ആമ്പല്ലൂര്‍ കെഎസ്എഫ്ഡിസി തിയറ്റര്‍ കം കോപ്ലക്സിന് 11.50 കോടിയുടെ 95 ശതമാനവും പൂര്‍ത്തീകരണത്തിലാണ്.

Eng­lish summary;kiifb thris­sur updation