Web Desk

കണ്ണൂര്‍

September 22, 2020, 2:20 pm

ജില്ലയിലെ ആരോഗ്യമേഖലയിലും വികസന കുതിപ്പ്

Janayugom Online

ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തിയും ജില്ലാ ആശുപത്രിയുടെ നവീകരണവുമാണ്. ആരോഗ്യമേഖലയില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കണ്ണൂര്‍ മണ്ഡലത്തിലെ പധാന പ്രവൃത്തി. 63 കോടിയുടെ ആദ്യഘട്ട നിര്‍മാണനവീകരണ പ്ര വര്‍ത്തനങ്ങള്‍ക്കാണ് അനുമതിയായത്. ആശുപത്രിയിലെ നിലവിലെ ചില കെട്ടിടങ്ങള്‍ നവീകരിച്ചും പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചുമാണ് ആശുപത്രി നവീകരണം സാധ്യമാക്കുന്നത്. ബി എസ്എന്‍എല്ലിനാണ് നിര്‍മ്മാണച്ചുമതല. ഒപി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയില്‍ ഇലക്ട്രോണിക് രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി. നിലവില്‍ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങള്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പുനക്രമീകരിക്കും. 

ഇതനുസരിച്ച് കെ ട്ടിടങ്ങളെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, സര്‍ജറി വിഭാഗം, ട്രോമ കെയര്‍ വിഭാഗം, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ വിവിധ ബ്ലോക്കുകളായി തിരിക്കും. കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും. പേ വാര്‍ഡുകള്‍ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂ ടിയ ഏഴ് ഓപ്പറേഷന്‍ തിയറ്ററുകള്‍, പുതി യ ബ്ലഡ് ബാങ്ക്, കൂടുതല്‍ എക്സ്റേ, അള്‍ട്രാ സൗണ്ട് എം ആര്‍ഐ സ്കാനിംഗ് സംവിധാനങ്ങള്‍, ഒപിയില്‍ മൂ ന്നൂറോളം പേ ര്‍ക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ആശുപത്രിയിലെ മുഴുവന്‍ സേവന ങ്ങളും കംപ്യൂട്ടറൈസ് ചെയ്യാനും മാസ്റ്റര്‍പ്ലാനില്‍ പദ്ധതി ത യ്യാറാക്കിയിട്ടുണ്ട്. കാത്നലാബ്, സിസിയു സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 50000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ചിന്റെ പിജി സെന്റര്‍ വികസനം, മട്ടന്നൂര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ വികസനം, പയ്യന്നൂര്‍, പേരാവൂര്‍ താലൂക്ക് ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍, ക ണ്ണൂര്‍ ഗവ.പ രിയാരം മെഡിക്കല്‍ കോളജിന്റെ വികസനം(പരിശോധനയില്‍), ഇരിട്ടിതാലൂക്ക് ആശുപത്രി വികസനം (പരിശോധനയില്‍), മലബാര്‍കാന്‍സര്‍ സെന്ററിന്റെ വികസനം(പരിശോധനയില്‍) എന്നിവയും ആരോഗ്യമേഖലയില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

ENGLISH SUMMARY:kiifbi project devel­op­ment boom in the health sec­tor in the district