Web Desk

കണ്ണൂര്‍

September 22, 2020, 2:10 pm

പൊതുമരാമത്ത് നിര്‍മാണ പ്രവൃത്തികള്‍ കൃത്യതയോടെ

Janayugom Online
കാങ്കോൽചീമേനി റോഡ് ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിക്കുന്നു

ജില്ലയിൽ കിഫ്ബി ഫണ്ടിൽ 373 കോടി രൂപയുടെ റോഡ് വികസന പദ്ധതികളാ പുരോഗമിക്കുന്നത്. ഉത്തര കേരളത്തിൽ ആദ്യമായി പൂർത്തീകരിച്ച റോഡ് പാറപ്രം–ഓലയമ്പലം–ആറാം മൈൽ റോഡ് ആണ്. ഗതാഗത മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കിഫ്ബി സഹായത്തോടെ ഒട്ടേറെ പദ്ധതികൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലക്ക് 71 ഓളം പ്രൊജക്ടുകളാണുളത്. വട്ടോളി, ഓടന്തോട്, ചെക്കുപാലം പുനർനിർമാണം പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. 350000000 കോടിയാണ്. തലശ്ശേരി മുനിസിപ്പാലിറ്റികതിരൂർ പഞ്ചായത്ത് ബന്ധിപ്പിക്കുന്ന കുണ്ടുചിറ പാലം(10000 00000). കണ്ണൂർ ടൗണിൽ സൗത്ത് ബസാർ ജംഗ്ഷനിൽ ഫ്ളൈഓവർനിർമാണം, (അംഗീകാരം ലഭിച്ചു), മേലേചൊവ്വ ഫ്ളൈഓവർ നിർമാണം(ആരംഭിച്ചു 300000000), കാങ്കോൽചീമേനി റോഡ് വരെ പുനരുദ്ധാരണ പ്രവൃത്തി, പുന്നക്കടവ് പുതിയപുഴക്കര ഏഴിമല റെയിൽവെ സ്റ്റേഷൻ റോഡ് പുനരുദ്ധാരണ പ്രവൃത്തി, മട്ടന്നൂർഇരിക്കൂർ റോഡ് പുനരുദ്ധാരണ പ്രവൃത്തി, കിഫ്ബി സ്റ്റിമുലസ് പാക്കേജ് എയർപോർട്ട് ലിങ്ക് റോഡ്, ചൊറുക്കള‑ബാവുപറമ്പ‑നണിശ്ശേരിക്കടവ്-ചെക്കിയാട്ട് കാവ്-എട്ടേയാർ‑കൊളോളം റോഡ് പുനരുദ്ധാരണപ്രവൃത്തി കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-കണ്ണൂർ എയർപോർട്ട് നാലുവരി പാത റോഡ്, തളിപ്പറമ്പ്പട്ടുവംചെറുകുന്ന് റോഡ്പുനരുദ്ധാരണ പ്രവൃത്തി, ആലക്കോട്-പൂവഞ്ചാൽ‑മാവിൻതട്ട്-കാപ്പിമല പുനരുദ്ധാരണ പ്രവൃത്തി, കൂത്തുപറമ്പ് റിങ്ങ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ, കരേറ്റമാലൂർ റോഡ് പുനരുദ്ധാരണ പ്രവൃത്തി, പെരുവമ്പറമ്പ നെല്ലിക്കാപൊയിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി, തിരുവങ്ങാട്ചമ്പാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി, താഴെചൊവ്വ റെയിൽവെഗേറ്റ്ചൊവ്വ സ്പിന്നിങ്ങ് മിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി, പഴയങ്ങാട് പുതിയ പാലം നിർമാണം, കുറുന്താറ്റിൽ പാലവും അനുബന്ധറോഡ് നിർമാണം, മാടായിഎട്ടിക്കുളംഹൈസ്കൂൾ റോഡ് പുനരുദ്ധാരണ പ്രവൃത്തി, വെങ്ങര മേൽപാല നിർമാണ പ്രവൃത്തി എന്നിവയാണ് കിഫ്ബി പദ്ധതിയിൽ വരുന്ന ജില്ലയിലെ പൊതുമാരമത്ത് നിർമാണ പ്രവൃത്തികൾ. 

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പിക്കുന്ന റോഡുകൾ പ്രധാന പ്രൊജക്ടുകളിലൊന്നാണ്. കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-കണ്ണൂർ എയർപോർട്ട് നാലുവരി പാത റോഡ്, പെരിങ്ങത്തൂർ പൂക്കോട് കൂത്തുപറമ്പ്മട്ടന്നൂർ റോഡ് എന്നിവയുടെ റിപ്പോർട്ടുകൾ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. മാനന്തവാടിബോയ്സ് ടൗൺപേരാവൂർതോലമ്പ്രശിലപുരംമട്ടന്നൂർ റോഡ് പ്രവൃത്തിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പി ഡബ്ല്യുഡി(റോഡ്സിന്) വകുപ്പിന് കീഴിൽ മാത്രം കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായി മുപ്പത്തിരണ്ടോളം പ്രൊജക്ടുകളാണുള്ളത്. 2016–17 സാമ്പത്തികവർഷത്തിൽ 17 പ്രവൃത്തികൾ വന്നതിൽ പ്രവൃത്തികൾക്ക് കിഫ്ബി അംഗീകരം ലഭിച്ചു. ഇതിൽ 3 പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്തു. 

ആറാം മൈൽപാറപ്രം റോഡ്14. 53 കോടിയുടെ വർക്ക് 2019 ജൂൺ മാസം പൂർത്തീകരിച്ചു, കാങ്കോൽചീമേനി റോഡ്(20. 26 കോടി)2020 ഏപ്രിലിലും വെള്ളോറകക്കറകടുക്കാരം മുക്ക് റോഡ്24. 65 കോടി 2020 ജനുവരിയിലും പൂർത്തിയായി. പുന്നക്കടവ് പുതിയ പുഴക്കര ഏഴിമല റെയിൽവെ സ്റ്റേഷൻ റോഡ്, മട്ടന്നൂർ ഇരിക്കൂർ റോഡ്, തളിപ്പറമ്പ്പട്ടുവം ചെറുകുന്ന് റോഡ്, ഉളിക്കൽതേർമലകാഞ്ഞിലേരികണിയാർവയൽ, കീഴ്ന്മാടംകല്ലിക്കണ്ടിതൂവക്കുന്ന്കുന്നോത്തുപറമ്പ് റോഡ്, കുപ്പം ചുടല പാണപ്പുരം കണാരംവയൽ റോഡ്, മയ്യിൽ കാഞ്ഞിരോട് റോഡ്, കാട്ടാമ്പള്ളി കടവ് കൂവേരി ചപ്പാരപടവ് റോഡ്, മലപട്ടം പറമ്പ കണിയാർവയൽ അടുവാപ്പുറം പാവന്നൂർമൊട്ട റോഡ്, ചെറുപുഴമുതുവം റോഡ്, ചന്തപുര പരിയാരം മെഡിക്കൽ കോളജ്, ശ്രീസ്ഥ നെരുവമ്പ്രം ഏഴോം കോട്ടക്കീൽ കാവിൻമുനമ്പ് പരപ്പൂൽ, വെള്ളിക്കീൽ റോഡ് എന്നിവയുടെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. 

2017–18 സാമ്പത്തികവർഷത്തിൽ ലഭിച്ച 15 പ്രൊജക്ടുകളിൽ 4 എണ്ണത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. പയ്യന്നൂർ അമ്പലത്തറകാനായിമണിയറവയൽമാതമംഗലം റോഡ്(58. 53 കോടി)കൂത്തുപറമ്പ് റിങ്ങ് റോഡ്(32. 08 കോടി)കരേറ്റമാലൂർ റോഡ്(25. 6കോടി) തിരുവങ്ങാട് ചമ്പാട് റോഡ്(69. 79 കോടി)എന്നീ റോഡുകളുടെ പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. 

ENGLISH SUMMARY:kiifbi- project on Pub­lic works con­struc­tion works accurately