Web Desk

കണ്ണൂര്‍

September 22, 2020, 1:58 pm

കണ്ണൂരിന്റെ വികസന കുതിപ്പിന് കിഫ്ബിയുടെ കൈയ്യൊപ്പ്

Janayugom Online

ഉത്തരമലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ വികസനത്തിന് ഊര്‍ജ്ജം പകരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്ബി വ ഹിക്കുന്ന പങ്ക് വളരെവലുതാണ്. നാളിതുവരെ കാണാത്ത മുന്നേറ്റത്തിനാണ് കണ്ണൂര്‍ ജില്ല സാക്ഷ്യംവഹിക്കുവാന്‍ പോകുന്നത്. 

പ്രധാനമേഖലകളിലെല്ലാം വന്‍ വികസനപദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ഇ തില്‍പ്രധാനപ്പെട്ടതാണ് ടൂറിസം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വ്യവസായം എന്നീമേഖലകളില്‍ നടപ്പിലാക്കുന്ന വികസനപദ്ധതികള്‍. ഇതില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല പദ്ധതികളും പൂര്‍ത്തിയായി. കുറേയേറെ പൂര്‍ത്തീകരണത്തിന്റെ വക്കിലുമാണ്. എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളെ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിക ള്‍ പത്ത് മണ്ഡലങ്ങളിലും പൂര്‍ത്തിയായി.

കൂത്തുപറമ്പ് മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പില്‍ സ്കൂള്‍ നവീകരണം ഈ മാസത്തോടെ പൂര്‍ത്തിയാകേണ്ടതാണെങ്കിലും കൊറോണവ്യാപനവുമായി ബ ന്ധപ്പെട്ട് ഇവിടെയുള്ള പ്രവൃത്തികള്‍ തടസ്സപ്പെടുകയായിരുന്നു. നിലവിലുള്ള സൗഹചര്യങ്ങള്‍ക്ക് മാറ്റം വരുന്നതോടെ ഇതും ഉടന്‍ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കിഫ് ബി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മലബാറിലെ വികസ ന പിന്നോക്കാവസ്ഥ പഴങ്കഥയാ വുമെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ പലരും നിക്ഷേപങ്ങള്‍ക്ക് സന്നദ്ധമായി മുന്നോട്ടെത്തിയിരിക്കുന്നു. ഇവിടെയുള്ള പശ്ചാത്തലസൗകര്യകുറവ് വികസനത്തിന് തടസ്സം നില്‍ക്കുകയായിരുന്നു. കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് വിരാമമാകും. 

ENGLISH SUMMARY:Kiifb’s sig­na­ture for Kan­nur’s devel­op­ment leap