മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ അതീവജാഗ്രത. ഞായറാഴ്ച അര്‍ധരാത്രി വരെ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.
എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.
വെടിയേറ്റ് വീണ ജലീല്‍ കുദ്രോളിയും നൗഷീനും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആദ്യം വാര്‍ത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദീകരണം.
മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം 48 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിച്ചു. അഭ്യൂഹങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ് നടപടി. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ നാലുജില്ലകളില്‍ ഡി.ജി.പി പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിനെ സജ്ജമാക്കി നിര്‍ത്താന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.