കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടികൊന്നു

Web Desk
Posted on September 09, 2019, 9:02 pm

മറയൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊന്നു. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ(35) ആണ് മരിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് ഭര്‍ത്താവ് ജ്യോതിമുത്തു(50) ഭാര്യയെ വെട്ടിയത്. സമീപവാസികള്‍ മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചു. പൊലീസ് എത്തിയപ്പോള്‍ പ്രതിജ്യോതിമുത്തു വീടിനു സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഏക മകള്‍ സലീന മിഷ്യന്‍ വയല്‍ എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മറയൂരിലെത്തിക്കും. ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജഗദീഷ്, എസ് ഐ ജി അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.