11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 6, 2025
February 5, 2025
February 5, 2025
February 4, 2025
February 3, 2025
February 2, 2025
February 2, 2025
January 31, 2025
January 31, 2025

എറണാകുളത്ത് അരും കൊല; വീട്ടിൽ കയറി മൂന്ന് പേരെ വെട്ടികൊ ന്നു; അയൽവാസി അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
January 16, 2025 7:59 pm

എറണാകുളം പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് സ്ത്രീകളുണ്ട്. അതേസമയം അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിലാണ് സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. 

അക്രമി ലഹരിക്കു അടിമയാണെന്ന നി​ഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നത്. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. പിന്നാലെ ഇത് വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അക്രമം പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തു എന്നാണ് പൊലീസ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.