പരസ്പര വിശ്വാസത്തോടെയുള്ള നിലപാടെടുക്കാന്‍ യു.എസിന് കഴിഞ്ഞില്ലെന്ന് കിം ജോങ് ഉന്‍

Web Desk
Posted on April 27, 2019, 12:33 pm

ഉത്തരകൊറിയ: അമേരിക്ക ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് കിം ജോങ് ഉന്‍.   അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരസ്പര വിശ്വാസത്തോടെയുള്ള നിലപാടെടുക്കാന്‍ യു.എസിന് കഴിഞ്ഞില്ലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്ക ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം.

ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് പ്രതികരണം പുറത്തറിയിച്ചത്. പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ഇന്നലെയാണ് കിം ജോങ് ഉന്‍ റഷ്യയില്‍ നിന്ന് മടങ്ങിയത്. രണ്ടു ദിവസം മുന്പ് റഷ്യയിലേക്കു വന്ന പച്ച ട്രെയിനില്‍ തന്നെയായിരുന്നു മടക്കം.