Web Desk

മുംബൈ:

March 19, 2020, 9:37 pm

ഐപിഎല്ലിന്റെ ഭാവിയിൽ പ്രതികരണവുമായി കിരൺ റിജിജു

Janayugom Online

ഐപിഎല്ലിന്റെ ഭാവിയിൽ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. ഐപിഎൽ നടക്കുമോ ഇല്ലെയോ എന്ന് എപ്രിൽ 15ന് ശേഷം അറിയാമെന്നായിരുന്നു റിജിജുവിന്റെ പ്രതികരണം. കോവിഡ് 19നെ തുടർന്ന് നേരത്തെ ഏപ്രില്‍ 15 വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടക്കം കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 15ന് ആഗോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരും. ഇതിനുശേഷമേ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാവു എന്ന് കിരണ്‍ റിജിജു പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബിസിസിഐ ആണെങ്കിലും ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുക്കേണ്ടതിനാല്‍ ഏതെങ്കിലും കായിക സംഘടനക്കോ വ്യക്തികള്‍ക്കോ ഇക്കാര്യത്തില്‍ നിലപാടെടുത്ത് മുന്നോട്ട് പോവാനാവില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ച്‌ മാത്രമേ ഐപിഎല്‍ നടത്തു എന്ന് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY: kiran rijju response on ipl

YOU MAY ALSO LIKE THIS VIDEO