തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക വിശദീകരണ പരിപാടിക്ക് തുടക്കത്തിലെ കല്ലുകടി. ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കൾക്ക് നേരിടേണ്ടി വന്നത് വലിയ തിരിച്ചടിയാണ്. വീടുകള്‍ കയറിയുള്ള ജനസമ്പർക്ക പരിപാടിക്കായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി കിരൺ റിജ്ജു സംസ്ഥാന ബിജെപി നേതാക്കള്‍ക്കൊപ്പം ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയപ്പോഴാണ് പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം കേട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റിദ്ധാരണകൾ മാറ്റുന്നതിനായാണ് ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയതെന്ന് കേന്ദ്രമന്ത്രി പറയുകയും ചെയ്തു.എന്നാൽ എല്ലാം കേട്ടിരുന്ന് ഏറ്റവും ഒടുവിൽ കേന്ദ്ര നയത്തിനെതിരായ വിയോജിപ്പ് തുറന്ന് പറയുകയാണ് ജോര്‍ജ്ജ് ഓണക്കൂര്‍ ചെയ്തത്. ആറ് മതങ്ങളിൽ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയതിലെ അതൃപ്തി അറിയിച്ച ഓണക്കൂര്‍ തന്റെ മതം ഇന്ത്യയാണെന്ന് പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. നിയമത്തിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ സംസ്ഥാനത്ത് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബിജെപിയുടെ ആദ്യ ഗൃഹ സന്ദര്‍ശന പരിപാടിയായിരുന്നു ഇത്.
English summary: Kiren rijiju s meeting with george onakkoor bjp strives
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.