ചെന്നിത്തലക്കും കെ സുധാകരനും കിർമാണി മനോജിന്റെ വക്കീൽ നോട്ടീസ്

Web Desk
Posted on February 26, 2018, 10:31 pm

കണ്ണൂര്‍: ഷുഹൈബ്​ വധവുമായി ബന്ധപ്പെട്ട്​ ഉയർത്തിയ ആക്ഷേപത്തിന്റെ പേരിൽ മാനം നംപോയെന്നു കിർമാണി. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കോണ്‍ഗ്രസ്​ നേതാവ്​ കെ സുധാകരന്‍ എന്നിവര്‍ക്ക്​ ടിപി ച​ന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജി​​​ന്റെ  വക്കീല്‍ നോട്ടീസ്​. പരോളില്‍ പുറത്തിറങ്ങിയ കിര്‍മാണി മനോജ്​ ഉള്‍പ്പെട്ട സംഘമാണ്​ ഷുഹൈബ്​ വധത്തിന്​ പിന്നിലെന്ന്​ സംശയിക്കുന്നുവെന്ന്​ ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ ​ആരോപിച്ചിരുന്നു.

കണ്ണൂരില്‍ ഉപവാസം അനുഷ്​ഠിക്കുന്ന കെ സുധാകരനും ഇതേ ആരോപണം ആവര്‍ത്തിച്ചു. ഇരു നേതാക്കളും നടത്തിയ ആരോപണം തനിക്ക്​ മാനഹാനിയുണ്ടാക്കിയെന്നാണ്​ കിര്‍മാണി മനോജ്​ വക്കീല്‍ നോട്ടീസില്‍ പറയുന്നത്​. ടി പി കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്​ മനോജ്​.