Web Desk

കോഴിക്കോട് ഡെസ്ക്

January 15, 2021, 7:11 pm

അഖിലേന്ത്യാ കിസാൻ സഭ ധർണ്ണ നടത്തി

Janayugom Online
അഖിലേന്ത്യാ കിസാൻ സഭ വടകരയിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ മണ്ഡലം സെക്രട്ടരി ആർ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ പൊരുതുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അഖിലേന്ത്യ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. സി പി ഐ മണ്ഡലം സിക്രട്ടരി ആർ സത്യൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം സുനിൽകുമാർ, പി സജീവ് കുമാർ, പി ഗീത എന്നിവർ സംസാരിച്ചു. ഇ ടി കെ രാഘവൻ, സി എച്ച് അച്യുതൻ നായർ, പി പി രാജു എന്നിവർ നേതൃത്വം നല്കി.
ക്യാപ്ഷൻ: അഖിലേന്ത്യാ കിസാൻ സഭ വടകരയിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ മണ്ഡലം സെക്രട്ടരി ആർ സത്യൻ ഉദ്ഘാടനം ചെയ്യുന്നു