28 March 2024, Thursday

കർഷകദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം കനക്കും: വി ചാമുണ്ണി

മലപ്പുറം ബ്യൂറോ
പെന്നാനി
October 16, 2021 5:56 pm

കേന്ദ്ര സർക്കാർ കർഷകരോട് കാണിക്കുന്ന നീചമായ സമീപനങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടമാണ് വരും നാളുകളിൽ നമ്മൾ കാണാൻ പോകുന്നതെന്നും കർഷകദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം കനക്കുമെന്നും അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി. പൊന്നാനിയിൽ കിസാൻസഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ല അസി. സെക്രട്ടറി അജിത്കൊളാടി, മണ്ഡലം സെക്രട്ടറി പി രാജൻ, കിസാൻസഭ സംസ്ഥാന സമിതി അംഗം ടി അബ്ദു, കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് പി പി ഹനീഫ, എഐവൈഎഫ് ജില്ല സെക്രട്ടറി എം കെ മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി എ റസാഖ് (സെക്രട്ടറി), എ കെ മുഹമ്മദ്കുട്ടി (പ്രസിഡന്റ്), വേണുഗോപാൽ, വി സി നജീബ് (ജോ. സെക്രട്ടറിമാർ), ഗംഗാധരൻ, രാജൻ കല്ലാട്ട്(വൈ. പ്രസിഡന്റ്മാർ), സെയ്ത് പുഴക്കര(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.