5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 4, 2024
October 2, 2024
October 2, 2024
October 1, 2024
October 1, 2024
September 29, 2024
September 27, 2024
September 26, 2024
September 23, 2024

വാനരലോകം — എന്ന പേരിൽ കിഷ്ക്ക ന്ധാകാണ്ഡം ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Janayugom Webdesk
September 9, 2024 2:13 pm

ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കന്ധാകാണ്ഡം എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം സെപ്റ്റംബർ എട്ടിന് പുറത്തിറക്കി. ദുരേ ദൂരേ മായികമായൊരു കോണിൽ വാനരലോകം
തീരാതങ്ങനെ നീളുന്ന കാനനമേതോ — വാമൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ… ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഈ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാനര ലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ഈ ഗാനത്തിലൂടെ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഗാനരംഗം തികഞ്ഞ കുടുംബാന്തരീഷത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ്ണാ ബാലമുരളി„ വിജയരാഘവൻ ജഗദിഷ് എന്നീ അഭിനേതാക്കളാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ — ഛായാഗ്രഹണം — ബാഹുൽ രമേഷ്, സംഗീതം — മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ്. ഈ. എസ്, പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജർ — എബി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — നോമ്പിൾ ജേക്കബ്, കെ.സി. ഗോകുലൻ പിലാശ്ശേരി,
പ്രൊഡക്ഷൻ കൺട്രോളർ — രാജേഷ് മേനോൻ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.