December 5, 2022 Monday

ലോക്ഡൗണിൽ പട്ടം പറത്തി ഇന്ത്യക്കാർ; കാശുവാരി പട്ടം നിര്‍മ്മാതാക്കള്‍

Janayugom Webdesk
ന്യൂഡൽഹി
September 4, 2020 5:17 pm

കോവിഡ് കാലത്തെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ പട്ടം പറപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ. വൈറസ് വ്യാപനഘട്ടത്തില്‍ മനോവീര്യം വര്‍ധിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ ആളുകള്‍ പാട്ട് പാടുന്നത് പോലെ തന്നയാണ് ഇന്ത്യയില്‍ ഇപ്പോള്‍ പട്ടം ട്രന്‍ഡായി മാറിയിരിക്കുന്നത് . എപ്രില്‍, ഓഗസ്റ്റ് കാലങ്ങളില്‍ സാധാരണയായി പട്ടം വില്‍പനയില്‍ ഇടിവ് വരാറുള്ളതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാലത്ത് ഇതില്‍ നിന്ന് നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്.

റെക്കോര്‍ഡ് വില്‍പനയാണ് നടന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അയല്‍ രാജ്യമായ പാകിസ്ഥാനിലും പട്ടം വില്‍പന തകൃതിയില്‍ നടക്കുകയാണ്. പാകിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും ഇത്തവണ ഇരട്ടി വില്‍പ്പന നടന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് സഞ്ചാരികള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ ജനപ്രിയ വിനോദമാണ് പട്ടം പറപ്പിക്കല്‍. സാധാരണയായി ഇന്ത്യയില്‍ ജനുവരിമാസത്തിലെ മകരസംക്രാന്തി ഉത്സവത്തോടുബന്ധിച്ചാണ് ഇവ വില്‍പ്പന നടക്കാറുള്ളത്.

എന്നാല്‍ കോവിഡ് കാലമായതോടെ സ്കൂളുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചതോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രിയം പട്ടത്തോടാവുകയായിരുന്നു. സ്കൂളുകള്‍ തുറക്കുന്നത് നീട്ടുന്നത് വീണ്ടും കുട്ടികളില്‍ പട്ടത്തെ പ്രിയങ്കരമാക്കുകയാണ്. ഇന്ത്യയില്‍ പട്ടം നിര്‍മ്മാണ മേഖല  2018ല്‍ 85 മില്യണ്‍ ഡോളറാണ് മൂല്യമാണ് ഉള്ളത്. എന്നാല്‍ ചില നഗരങ്ങളില്‍ പട്ടം പറത്തുന്നത് നിരോധിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെ പട്ടം പറത്തുന്നതിലൂടെ വൈറസ് പകരുമെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ENGLISH SUMMARY:kites are become trend­ing in lockdown
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.