കൊച്ചിയിലെ ഡിസൈൻ ടൂറിൽ ലോകോത്തര കാറുകളുമായി കിയാ മോട്ടോർസ്

Web Desk
Posted on February 01, 2019, 2:48 pm

 

കൊച്ചി ; കേരള വിപണിയിൽ പുത്തൻ കാറുകൾ അവതരിപ്പിച്ച് കിയാ മോട്ടോർസ്.180 രാജ്യങ്ങളിൽ വിപണിയിലുള്ള കിയ ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ഫാക്ടറി തുടങ്ങിയിട്ടുണ്ട്.
ഓരോ ആറു മാസത്തിലും ഒരു പുതിയ കാർ ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കിയാ 2021 ഓട് കൂടി തങ്ങളുടെ പോർട്ട്ഫോളിയോയിലെ പുതിയ മോഡൽ കാറുകളുടെ എണ്ണംഅഞ്ച്  ആക്കാനാണ് പദ്ധതിയിടുന്നത്.
ഇതിൻറെ ആദ്യപടി എന്ന നിലയിൽ ഈ വർഷം അവസാനത്തോടെ കിയാ എസ്‍പി2i ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2025 ഓടെ 16 ഇലക്ട്രിക് കാർ മോഡലുകളും വിപണിയിൽ ഇറക്കാൻ കിയ ആലോചിക്കുന്നുണ്ട്. പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന എസ്‍പി2i‑യിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയും ഉണ്ടാകും.
40 ലക്ഷംരൂപയാണ് കാറിന്റെ വില .പുതിയ മോഡലുകൾ വിപണിയിൽ ഇറക്കിക്കൊണ്ട് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കാർ കമ്പനികളിൽ ഒന്നാകുകയാണ് കിയയുടെ ബിസിനസ് ലക്ഷ്യമെന്ന് കമ്പനിയുടെ സെയിൽസ് സി ഇ ഒ യുങ് എസ് കിം പറഞ്ഞു .
കേരളത്തിലെ വിപണിയിൽ വിശ്വാസമുണ്ടെന്നും മികച്ച വില്പനാന്തര സേവനം അടക്കം നല്കാൻ ഈ മേഖലയിൽ  പരിചയസമ്പത്തുള്ള ബാബുമൂപ്പനെ പോലുള്ളവരുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞുവെന്നും യുങ് എസ് കിം പറഞ്ഞു .