മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ എണ്‍പതാം ജന്മദം ആഘോഷിക്കുകയാണ് ആരാധകര്‍. മലയാളിയുടെ സംഗീതസങ്കൽപ്പത്തിന്റെ മറ്റൊരു പേരായി ദാസേട്ടൻ മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി. അറുപത് വര്‍ഷത്തിലധികം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തില്‍ നമ്മളിലേക്ക് എത്തിയത്. മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്.
1961 നവംബര്‍ 14ന്, കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായി, ജാതിഭേദം മതദ്വേഷം എന്ന ഗുരുദേവ കീര്‍ത്തനം പാടി ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചതിന് പിന്നാലെ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. പിന്നീട് അങ്ങോട്ട് , പല ഭാഷകളിൽ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സർഗ്ഗസംഗീതം പടർന്നുപന്തലിച്ചു.
സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ എൺപതാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകർ. എണ്ണമറ്റ പരിപാടികളിലൂടെ ലോകമെങ്ങുമുള്ള മലയാളികളും സംഗീതപ്രേമികളും ആശംസകളാൽ സമ്പന്നമാക്കുമ്പോഴും യേശുദാസിന് ജന്മദിനാഘോഷം പതിവുപോലെതന്നെ. എക്കാലവും മതനിരപേക്ഷതയുടെ ശക്തനായ വക്താവായ അദ്ദേഹം കുടുംബത്തോടൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. അരനൂറ്റാണ്ടിലേറെയായി മൂകാംബികയിലെ സംഗീതാർച്ചനയാണ് അദ്ദേഹത്തിന് ജന്മദിനാഘോഷം.
1940 ജനുവരി പത്തിന് ഫോർട്ട്കൊച്ചിയിലാണ് സംഗീതജ്ഞനും നാടകനടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി കട്ടാശേരി ജോസഫ് യേശുദാസ് ജനിച്ചത്.എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ യേശുദാസ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ഉൾപ്പെടെയുളള ആദരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
English summary: K J Yesudas 80th birthday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.