പുതിയ എല്‍ഡിഎഫിന്റെ മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി കെ കെ ശെെലജ ടീച്ചര്‍. പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും താൻ മാത്രമല്ല മികച്ച പ്രകടനം നടത്തിയത്. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മികച്ച പ്രവർത്തനം നടത്തിയവരാണെന്നും കെ കെ ശെെലജ പറഞ്ഞു.
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണ്. തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്‍ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ശൈലജ പറഞ്ഞു.
‘പുതിയ നിര തന്നെ വന്നിരിക്കുന്നു. താൻ മാത്രമല്ല മികച്ച പ്രകടനം നടത്തിയത്. എല്ലാ മന്ത്രിമാരും മികച്ച പ്രവർത്തനം നടത്തിയവരാണ്. സോഷ്യൽ മീഡിയയിൽ മറിച്ചൊരു അഭിപ്രായം വേണ്ട’. താൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കോവിഡിനെ നേരിട്ടത്. പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാം’ ശെെലജ ടീച്ചര്‍ പറഞ്ഞു.
English summary:KK shailaja statement on new cabinet
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.