Web Desk

തിരുവനന്തപുരം

May 06, 2021, 4:06 pm

നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് രോഗികള്‍ കുറയും: ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കോവിഡ് കേസുകളുടെ എണ്ണം കുറച്ചുകൊണ്ട് വരാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. കോവിഡ് 19 രണ്ടാം തരംഗം. നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂവെന്നും എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് രണ്ടാം രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ഡൗൺ ഏര്‍പ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.
കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗണുമായി എല്ലാവരും സഹകരിക്കുക.

Eng­lish sum­ma­ry: KK shaila­ja teacher state­ment on Lockdown
You may also like this video: