September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 16, 2022
August 15, 2022

കെകെ ശൈലജ പാർട്ടി വിപ്പ്; മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
May 19, 2021 9:08 pm

കേരള നിയമസഭയിലെ സിപിഐ(എം) പാർട്ടി വിപ്പായി കെ കെ ശൈലജയെ നിശ്ചയിച്ച തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മാത്രം അവസരം നൽകിയാൽ മതിയെന്നത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാർട്ടി കൂട്ടായി ചർച്ച ചെയ്ത തീരുമാനമാണിതെന്നും വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും വിജയരാഘവൻ പറഞ്ഞു. പുതിയ മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്തണമെന്നുള്ള സോഷ്യൽ മീഡിയ ക്യാമ്പയിൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

Eng­lish sum­ma­ry: KK shaila­ja will no be includ­ed in cab­i­net; A Vijayaraghvan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.