Web Desk

കോട്ടയം

May 02, 2021, 3:22 pm

പ്രതീക്ഷിക്കാത്ത വിധി; ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

Janayugom Online

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായത്. തുടര്‍ഭരണമെന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നോട്ട് പോയത്. എന്നാല്‍ അതിന് തക്ക ഒന്നും തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് തങ്ങളുടെ വിശ്വാസം. ഇത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയവും തോല്‍വിയും തെരഞ്ഞെടുപ്പില്‍ സ്വാഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കാരവും തോല്‍ക്കുമ്പോള്‍ വിഷാദവും വച്ചുപുലര്‍ത്തുക രാഷ്ട്രീയത്തില്‍ നന്നല്ല. നിരാശയോടെയല്ല, വെല്ലുവിളിയോടെ തെരഞ്ഞെടുപ്പ് ഫലത്തെ ഏറ്റെടുക്കുന്നു. എന്ത് പറ്റി എന്ന് പരിശോധിച്ച് മുന്നോട്ട്പോവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുപ്പളളിയില്‍ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ തുടക്കം ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകൊണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത്പക്ഷത്തിന് മേല്‍ക്കൈ നേടാനായിരുന്നത് പരിശോധിച്ചിരുന്നു. ഇത്തവണയും എന്തം സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may like this video also