വയനാടിന് വേണ്ടി മുംബൈയിൽ മുംബൈ മാരത്തോൺ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയുമായ
ഡോ. കെ എം എബ്രഹാം. റൺ ഫോർ വയനാട് എന്ന ജേഴ്‌സി അണിഞ്ഞായിരുന്നു ഓട്ടം. വയനാടിന് വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകുക മാത്രമല്ല , അവർക്ക് വേണ്ടി സർക്കാർ ടൗൺ ഷിപ്പ് തന്നെ നിർമ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ലിങ്ക്: https://donation.cmdrf.kerala.gov.in
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തിയ ബാനറും ഫ്ലാഗുമാണ് ഉണ്ടായിരുന്നത് . സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിരുന്നു . വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്റെ ചെയർമാനുമാണ് ഡോ. കെ എം എബ്രഹാം . നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തോണും ഡോ.കെ എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.