കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേര‍ള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി

Web Desk
Posted on January 30, 2018, 12:15 pm

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേര‍ള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി മുഖമാസികയായ “പ്രതിച്ഛായ’യുടെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ മാണി തുറന്നടിച്ചത്. കസ്തൂരിരംഗൻ , ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചെന്ന് മാണി കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്താണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ മാണി വ്യക്തമാക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്തെന്നാണ് വിര്‍ശനം.