June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അഴീക്കോട് നിന്ന് ഭയന്ന് പിന്മാറി കെ എം ഷാജി; പകരം ആവിശ്യപ്പെടുന്നത് കാസര്‍ക്കോട്

By Janayugom Webdesk
March 2, 2021

വിജിലന്‍സ് കേസ് നിലനില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കെ എം ഷാജി. ഇപ്പോളിതാ സിറ്റിംഗ് സീറ്റായ അഴീക്കോട് മത്സരിക്കാന്‍ താനില്ല പകരം കാസര്‍ക്കോട് സീറ്റ് നല്‍കണമെന്ന ആവിശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ എം ഷാജി. ഇക്കാര്യം ഷാജി തന്നെ ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. 

കണ്ണൂരും അഴിക്കോടും കോണ്‍ഗ്രസ് സീറ്റുകള്‍ വെച്ചുമാറണമെന്നുമാണ് മറ്റൊരു ആവിശ്യം. അതേസമയം പാര്‍ട്ടി ആവിശ്യപ്പെട്ടാല്‍ അഴിക്കോട് മത്സരക്കാന്‍ തയ്യാറാണെന്നാണ് നേരത്തെ കെ എം ഷാജി അറിയിച്ചത്. എന്നാല്‍ കാസര്‍ക്കോട് എന്‍എ നെല്ലിക്കുന്നിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇപ്പോള്‍ പ്ലസ്ടു അഴിമതിക്കേസിലും അറസ്റ്റിലാകുമെന്ന സൂചനകള്‍ വന്നതോടെ കെ എം ഷാജിയുടെ മണ്ഡലത്തിലെ ജയസാധ്യത ആശങ്കയിലാണ്. 

ENGLISH SUMMARY:KM Sha­ji with­draws from Azhikode
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.