Web Desk

കോഴിക്കോട്

June 22, 2020, 7:30 pm

അപ്പോൾ അതാണ് കാര്യം, പരിശോധിച്ചാൽ പിടി വീഴും! സ്വർണ്ണക്കടത്തിൽ KMCC കുടുങ്ങിയത് ഇങ്ങനെ

Janayugom Online

കരിപ്പൂരിൽ സ്വർണ്ണം കടത്തിയതിന് ഇന്ന് അറസ്റ്റിലായവർ കെഎംസിസിയുടെ ചാർട്ടേർഡ് ഫ്ലൈറ്റിൽ എത്തിയവർ. ഷാർജയിൽ നിന്ന് കരിപ്പൂരിൽ ഇന്ന് പുലർച്ചയെത്തിയ എയർ അറേബ്യയുടെ ചാർട്ടേർഡ് വിമാനത്തിലും ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായിയുടെ ചാർട്ടേർഡ് വിമാനത്തിലുമാണ് സ്വർണ്ണം കടത്തിയത്. ഈ വിമാനങ്ങളിൽ വന്ന നാലു പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടി കൂടിയത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമിച്ചത്. 1153 ഗ്രാം സ്വർണ്ണ മിശ്രിതമാണ് നിലമ്പൂർ സ്വദേശിയിൽ നിന്നും പിടി കൂടിയത്. ഇതിന് അന്താരാഷ്ട വിപണിയിൽ 43 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം എന്ന നിലയിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. എന്നാൽ, സ്വർണ്ണ കടത്തിൽ കെഎംസിസിയുടെ കളള കളി പുറത്തു വന്നതോടെ കെഎംസിസി ഏർപ്പാടാക്കിയ വിമാന സർവീസുകളെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ENGLISH SUMMARY: KMCC trapped in gold trafficking

YOU MAY ALSO LIKE THIS VIDEO