July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കെഎംഎംഎല്‍ ഓക്സിജന്‍ ഉല്പാദനശേഷി വർധിപ്പിക്കുന്നു

Janayugom Webdesk
May 9, 2021

കോവിഡ് ചികിത്സയ്ക്ക് ഓക്സിജൻ കൂടുതൽ ആവശ്യമായ സാഹചര്യത്തിൽ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ഓക്സിജൻ പ്ലാന്റിന്റെ ഉല്പാദനശേഷി വർധിപ്പിക്കുന്നു.
കെഎംഎംഎല്ലില്‍ നിലവിലെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനുള്ള പ്രപ്പോസല്‍ കമ്പനി സമർപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ ചെറിയ മാറ്റംവരുത്തിയാൽ കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാം. ഇതോടെ നിലവില്‍ ലഭിക്കുന്ന ഏഴ് ടണ്‍ ശുദ്ധ ഓക്സിജൻ എന്നത് 10 ടണ്‍ ആയി ഉയരും. 3.5 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കാനാകും.

1984‑ല്‍ ആണ് കെഎംഎംഎല്ലിൽ ആദ്യ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിച്ചത്. 50 ടണ്‍ ആയിരുന്നു ഉല്പാദനശേഷി. കാലക്രമേണ അത് 30 ടണ്ണായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ മുൻകൈ എടുത്ത് ആധുനിക പ്ലാന്റ് സ്ഥാപിച്ചത്. ഈ പ്ലാന്റിൽ 10 ശതമാനം മാത്രമേ മെഡിക്കൽ ആവശ്യത്തിനുള്ള ദ്രവീകൃത ഓക്സിജൻ ഉല്പാദിപ്പിക്കാൻ കഴിയൂ. 90 ശതമാനം വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനാണ് ഉല്പാദിപ്പിക്കുന്നത്. 

ENGLISH SUMMARY:KMML enhances oxy­gen production
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.