24 April 2024, Wednesday

കെഎംഎംഎല്ലിന്റെ മിനറൽ വേര്‍തിരിക്കല്‍ യൂണിറ്റിന് റെക്കോഡ് ലാഭം

Janayugom Webdesk
തിരുവനന്തപുരം
June 9, 2023 11:22 pm

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ മിനറൽ വേര്‍തിരിക്കല്‍ യൂണിറ്റിന് ഈ വർഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭം. സംസ്ഥാന സർക്കാരിന്റെ വികസനക്കുതിപ്പിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് മിനറൽ വേര്‍തിരിക്കല്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് 2022–23ൽ കൈവരിച്ചിരിക്കുന്നത്.

2021–22ൽ 17.6 കോടിയായിരുന്നു ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്പാദനത്തിലും വിപണത്തിനും കെഎംഎംഎൽ ഈ വർഷം റെക്കോഡ് നേട്ടം കൈവരിച്ചു. 8855 ടൺ സില്ലിമനൈറ്റ് ഉല്പാദനം നടത്തിയ സ്ഥാപനം 8230 ടൺ വിപണനവും നടത്തി. കഴി‍ഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് 2019 ൽ മിനറൽ വേര്‍തിരിക്കല്‍ യൂണിറ്റിൽ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ലോട്ടേഷൻ’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മിഷൻ ചെയ്യുകയും ചെയ്തു. സർക്കാർ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ എത്തിച്ചത് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: KMM­L’s min­er­al sep­a­ra­tion unit posts record prof­it of Rs 89 crore this year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.