Web Desk

തിരുവനന്തപുരം

July 28, 2021, 10:05 pm

ആരോഗ്യമേഖലയ്ക്ക് കെഎംഎംഎല്‍ നല്‍കിയത് 1550 ടണ്‍ ഓക്സിജന്‍

Janayugom Online

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യമേഖലയ്ക്ക് ശക്തമായ പിന്തുണയുമായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎല്‍). കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെ 1550 ടൺ ഓക്സിജനാണ് ആരോഗ്യ മേഖലയ്ക്ക് നൽകിയത്. സ്ഥാപനത്തില്‍ ദ്രവീകൃത ഓക്സിജന്റെ ഉല്പാദനം പ്രതിദിനം ഏഴ് ടണ്ണായിരുന്നത് ഒമ്പത് ടണ്ണായി ഉയർത്തി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ സൗകര്യമുള്ള ബെഡുകളോടെ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കെഎംഎംഎൽ നേരത്തെ ഒരുക്കി നൽകിയിരുന്നു. 

853 ബെഡുകളാണ് കൊല്ലം ചവറ ഗവൺമെന്റ് ഹയർസെക്കന്‍ഡറി സ്കൂളിലും ഗ്രൗണ്ടിലുമായി സജ്ജീകരിച്ചത്. ഇത് ഇപ്പോഴും നിലനിർത്തിപ്പോരുന്നുണ്ട്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തിൽ ഓക്സിജൻ നേരിട്ട് നൽകി കോവിഡ് രോഗികൾക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമാണ്. 50 കോടി രൂപ ചെലവിൽ നിർമ്മിച്ച 70 ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് കഴിഞ്ഞ ഒക്ടോബർ 10 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 

ENGLISH SUMMARY:KMML sup­plied 1550 tons of oxy­gen to the health sector
You may also like this video