20 April 2024, Saturday

കെ മുരളീധരന്‍ എംപിയ്ക്കെതിരെ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി

Janayugom Webdesk
തിരുവനന്തപുരം
October 26, 2021 2:13 pm

തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിയ്ക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതിന് പൊലീസ് തീരുമാനമെടുക്കും.
തിരുവനന്തപുരം മേയറെ കുറിച്ച് കെ മുരളീധരന്‍ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അതേസമയം തന്റെ വാക്കുകള്‍ മേയര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതില്‍ അശ്ലീലമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY: arya­suren­dran filed police case against k surendran
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.