Web Desk

ഗുരുവായൂർ:

May 04, 2021, 9:21 am

സംഘടനാപരമായ ദൗര്‍ബല്യം യുഡിഎഫിന് തിരിച്ചടിയായി; കെഎന്‍എ ഖാദര്‍

Janayugom Online

സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണം. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടായ എല്‍ഡിഎഫ് തരംഗത്തെപ്പറ്റി യുഡിഎഫ് അഗാഥമായ പഠനം നടത്തണമെന്നും പരാജയത്താല്‍ മുസ്ലീം ലീഗ് മുന്നണി വിടുമെന്ന പ്രചരണം അസ്സംഭവ്യമെന്നും കെഎന്‍എ ഖാദര്‍ വ്യക്തമാക്കി. 

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഹൈകമാന്‍ഡ് നിലപാട്. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
Eng­lish sum­ma­ry: KNA khad­er state­ment on UDF
You may also like this video: