ഇന്ത്യൻ പേസർ ടി നടരാജന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര നഷ്ടമായേക്കും. കാല്‍മുട്ടിനും തോളിനും പരിക്കേറ്റതിനെ തുടർന്നാണ് നടരാജന് പരമ്പര നഷ്ടമാവുക. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മാർച്ച് 12 വരെയെങ്കിലും നടരാജൻ വിശ്രമത്തിലാവുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരമ്പരിയില്‍ നിന്ന് നടരാജന് പുറത്തായാല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും.
മാർച്ച് 12നാണ് ഇന്ത്യ‑ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ നിന്ന് നേരത്തെ പുറത്താകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്ലില്‍ മുംബെെയ്ക്ക് വേണ്ടി കളിക്കുന്ന രാഹുല്‍ ചാഹര്‍ ആയിരിക്കും പകരക്കാരന്. നേരത്തെ വിഡീസിനെതിരായ ടി20 മത്സരത്തില്‍ കളിച്ച രാഹുല്‍ ടെസ്റ്റ് ടീമില്‍ റിസര്‍വ്വ് താരമാണ്.
അതേസമയം, സൂര്യ കുമാർ യാദവും ഇഷാൻ കിഷനും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, അക്സർ പട്ടേൽ തുടങ്ങിയവരും ടീമിലുണ്ട്. വിവാഹത്തിന്റെ തിരക്കിലായതിനാല്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു.
India’s T20I squad: Virat Kholi (captain), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik Pandya, Rishabh Pant (wk), Ishan Kishan (wk), Yuzvendra Chahal, Varun chakravarthyu, Axar Patel, Washington Sundar, Rahul Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.
English summary: Knee and shoulder injury puts Natarajan in doubt for T20Is
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.