Janayugom Online
knife attack -janayugom

പാരിസിൽ കത്തി ആക്രമണത്തിൽ ഏഴു പേര്‍ക്ക് പരിക്ക്

Web Desk
Posted on September 10, 2018, 9:12 am

പാരിസിൽ :  കത്തി ആക്രമണത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ പൗരനെ സംഭവവത്തില്‍ പൊലീസ് പിടികൂടി. പാരീസിന്റെ വടക്കുകിഴക്കു ഭാഗത്ത് രാത്രി 11 നാണ് സംഭവം.  തെരുവില്‍ നില്‍ക്കുന്നവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ഏഴുപേരില്‍ നാലു പേരുടെ നില ഗുരുതരമാണ്.  ഭീകരാക്രമണം അല്ലെന്നാണ് സൂചന. പൊലീസ് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.