സ്റ്റേജിൽ സംഗീത പരിപാടിയ്ക്കിടെ കത്തിക്കുത്ത്, യുവതിയുൾപ്പെടെ നാലു പേർക്ക് പരിക്ക്- ദൃശ്യങ്ങൾ പുറത്ത്

Web Desk
Posted on November 12, 2019, 9:20 pm

റിയാദ്: സൗദിയില്‍ സീസണ്‍ ഫെസ്റ്റിവലിനിടെ അക്രമി സ്റ്റേജില്‍ കയറി കലാകരന്‍മാരെ ആക്രമിച്ചു. ആക്രമണത്തില്‍ യുവതി ഉള്‍പ്പെടെ നാലു പേർക്ക് പരിക്കേറ്റു. നൃത്ത പരിപാടി നടന്നു കൊണ്ടിരിക്കെയാണ് അറബ് യുവാവ് കത്തിയുമായി ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം.

ലസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ സംഗീതപരിപാടി അവതരിപ്പിക്കുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിപാടിക്കിടെ സ്റ്റേജിൽ കയറിയ 33കാരനായ യുവാവ് കത്തി വീശുകയായിരുന്നു. സുരക്ഷാ സേനയെത്തി ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.