April 2, 2023 Sunday

Related news

February 28, 2020
February 26, 2020
February 21, 2020
February 20, 2020
February 19, 2020
February 19, 2020
February 19, 2020
February 17, 2020

ഇതൊക്കെയായിരുന്നു അവളുടെ ഉദ്ദേശം! ‑വെളിപ്പെടുത്തലുമായി ശരണ്യയുടെ ഭർത്താവ് പ്രണവ് രംഗത്ത്

Janayugom Webdesk
February 20, 2020 8:03 pm

കേരളക്കര ആകെ ഞെട്ടിത്തരിച്ച സംഭവമായിരുന്നു കണ്ണൂൂരിൽ ഒന്നരവയസുകാരൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം. ആരുമാറിയാതെ കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാമെന്ന ശരണ്യയുടെ പദ്ധതിയാണ് പാടെ തകിടം മറിഞ്ഞ് ശരണ്യയെ തന്നെ പ്രതിക്കൂട്ടിൽ കയറ്റിയത്. ഇത്തരൊമൊരു സംഭവത്തിലേക്ക് ശരണ്യയെ കൊണ്ടെത്തിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കുഞ്ഞിന്റെ പിതാവും ശരണ്യയുടെ ഭർത്താവുമായ പ്രണവും കുടുംബവും.

മൂന്നു മാസം നീണ്ടു നിന്ന പിണക്കത്തിനൊടുവിൽ സ്വന്തം വീട്ടിലേക്ക് തന്നെ ശരണ്യ വിളിച്ചു വരുത്തിയാണ് ഇത്തരമൊരു അതിദാരുണ സംഭവം നടത്തിയതെന്ന് പ്രണവ് വെളിപ്പെടുത്തുന്നു. തന്റെ സമ്മതമില്ലാതെ സ്വന്തം വീട്ടിലേക്ക് ശരണ്യ പോയതിന്റെ പേരിലായിരുന്നു പിണക്കം. എന്നാൽ ശരണ്യ വിളിച്ചതനുസരിച്ച് പ്രണവ് വീട്ടിലെത്തി. രാത്രിയിൽ മോനും ശരണ്യയും തന്റെ ഒപ്പമുണ്ടായിരുന്നു,പിന്നീട് ചൂടെടുക്കുന്നു എന്ന കാരണം പറഞ്ഞ് അടുത്ത മുറിയിലേക്ക് പോയ ശരണ്യ കുഞ്ഞ് കരഞ്ഞപ്പോൾ വന്ന് എടുത്തു കൊണ്ട് പോവുകയായിരുന്നു എന്ന് പ്രണവ് പറയുന്നു.

പിന്നീട് ഉറക്കമുണർന്ന പ്രണവിന് സംഭവിച്ചതെല്ലാം ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ സാധിക്കുന്നുള്ളൂ. ഒന്നരവയസുകാരൻ വിയാനെ കാണാനില്ലെന്ന് പ്രണവിനോട് പറയുന്നത് ശരണ്യ തന്നെയാണ്. പ്രണവിനൊപ്പമാണ് കുഞ്ഞിനെ കിടത്തിയതെന്നും പിന്നീടാണ് കാണാതായതെന്നുമായിരുന്നു ശരണ്യയുടെ വാദം. എന്നാൽ ശരണ്യക്കൊപ്പമായിരുന്നു കുഞ്ഞെന്ന് പ്രണവും പറഞ്ഞു. തുടർന്ന് പ്രണവും ശരണ്യയുടെ സഹോദരനും അന്വേഷിച്ചിറങ്ങി. നാട്ടുകാരുൾപ്പെടെ ഏവരും ആദ്യം കരുതിയത് പ്രണവ് തന്നെയാണ് കുഞ്ഞിനെ കടത്തികൊണ്ട് പോയി ഒളിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു. അങ്ങനെ ഏവരെയും വിശ്വസിപ്പിക്കാനാണ് ശരണ്യ ശ്രമിച്ചതും.

എന്നാൽ കുഞ്ഞിനെ കാണാനില്ലെന്ന വിവരരം പൊലീസിൽ അറിയിച്ചതോടെ വിശദമായ അന്വേഷണം നടത്തുകയും കുഞ്ഞിനെ തയ്യിൽ പ്രദേശത്ത് ശരണ്യയുടെ വീടിന് സമീപമുള്ള കടലിനരികിൽ ഭിത്തിയോട് ചേർന്ന് കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിലൊന്നും സഹകരിക്കാതിരുന്ന ശരണ്യയ്ക്ക് പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ കിട്ടിയ തെളിവുകൾക്കു മന്നിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു.

സ്വന്തം വീട്ടിൽ അച്ഛനില്ലാത്ത നേരം നോക്കി പ്രണവിനെ വിളിച്ചു വരുത്തി കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം കെട്ടിവെക്കാമെന്ന ആഗ്രഹം അതോടെ ഇല്ലാതായി. ശരണ്യയ്ക്ക് മോഷണ സ്വഭാവവുമുണ്ടായിരുന്നു എന്നാണ് പ്രണവിന്റെ അമ്മയും മാധ്യമങ്ങളോ‍ട് വെളിപ്പെടുത്തിയത്. പ്രണവിന്റെ സുഹൃത്ത് നിതിനുമായുള്ള അടുപ്പമാണ് ശരണ്യയെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രണവ് ഗൾഫിലായിരുന്ന സമയത്ത് ഫേസ്ബുക്കിലൂടെയാണ് ഈ ബന്ധം തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Knnur child death case- pranav against saranya

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.