കാലിഫോർണിയയിൽ ഹെലികോപ്റ്റർ തകർന്നുവീണു അമേരിക്കൻ ബാസ്കറ്റ് ബോൾ താരവും കാലിഫോർണിയ ലേകേഴ്സ് ടീം അംഗവുമായിരുന്ന കോബി ബ്രയന്റ്(41) മകൾ ജിയന്ന (13)ഉൾപ്പെടെ ഒൻപതു പേര് മരിച്ചു. ജനുവരി 26 രാവിലെ പത്തിനാണ് അപകടം സംഭവിച്ചത്. ലാസ് വിർജെനെസിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ കലബസാസ് മേഖലയിൽ തകർന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചതാണ് ഒൻപതു പേരുടെയും മരണത്തിനു കാരണമായതെന്ന് പറയപ്പെടുന്നു. അപകടത്തിൽ മരിച്ച മറ്റു 7 പേരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഹെലികോപ്റ്ററിൽ ഇത്രയും പേർക്ക് സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല.
രണ്ടു ദശാബ്ദത്തോളം ബാസ്കറ്റ്ബാൾ കോർട്ടിൽ മുടിചൂടാ മന്നനായി വിരാചിച്ച, കോബി 2016 ലാണ് വിരമിച്ചത്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ടോറന്റോ റാപ്ടോർസിനെതിരെ നേടിയ 81 പോയിന്റ് എൻബിഎ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2008ൽ എൻബിഎയിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ പുരസ്കാരം ബ്രയന്റ് നേടി. രണ്ടു തവണ എൻബിഎ സ്കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്കറ്റ് ബോൾ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വർണവും സ്വന്തമാക്കി.
2018ൽ ‘ഡിയർ ബാസ്കറ്റ് ബോൾ’ എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ജനിച്ച ഒരു കുട്ടി ഉൾപ്പെടെ നാല് മക്കളാണ്.വനേസ്സയാണ് ഭാര്യ. 2019 ജൂണിലാണ് നാലാമത്തെ മകൾ ജനിച്ചത്. കോബി യുടെ മരണത്തിൽ കായിക ലോകം കേഴുകയാണ്. യുവതാരങ്ങള്‍ക്കുള്ള ടൂര്‍ണമെന്റ് ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കി.
English summary: Kobe Bryant and daughter dies in helicopter crash.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.