ഹെലികോപ്ടർ അപകടത്തിൽ മരിച്ച അമേരിക്കയുടെ ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റിന് ആദരമർപ്പിച്ച് കായികലോകം. ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റിയാനൊ റൊണാൾഡൊ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് ആദരമർപ്പിച്ചത്.
ലണയൽ മെസ്സി കോബിയുടെ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാം പേജിൽ എഴുതിയത് ഇങ്ങനെ ‘എനിക്ക് പറയാൻ വാക്കുകളില്ല. കോബിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ സ്നേഹം അറിയിക്കുന്നു. നിങ്ങളെ നേരത്തെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്. നിങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിലും. ഇതിഹാസ താരങ്ങളായി കുറച്ചുപേർ മാത്രമേയുണ്ടാകൂ. അതിൽ ഒരാൾ നിങ്ങളാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററിലൂടെയാണ് കോബിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. ‘കോബിയുടെയും മകളുടേയും മരണവാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കോബി ഇതിഹാസ താരമാണ്. യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ആളുകളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്റെ ദു:ഖം അറിയിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുട്ടിക്കാലത്ത് ടിവിയില്‍ കോബിയുടെ മത്സരം കണ്ട ഓര്‍മ്മ പങ്കുവെച്ചു. അപകടവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുവെന്നും കോഹ്ലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കായികലോകത്തിന് ഇന്ന് ദു:ഖദിനമാണെന്നായിരുന്നു രോഹിത് ശര്‍മ്മയുടെ പോസ്റ്റ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന കോബി ബ്രയാന്റിന്റെയും മകൾ ഗിയാനയുടെയും കൂടെയുണ്ടായിരുന്നവരുടെയും ദാരുണമായ നിര്യാണത്തെക്കുറിച്ച് കേട്ടപ്പോൾ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും എന്റെ അനുശോചനം. സച്ചിൻ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.