Web Desk

കൊച്ചി:

January 28, 2021, 4:31 pm

മലയാളികൾക്ക് ഏറ്റവും മികച്ച നിക്ഷേപം ഓഹരി വിപണിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റോക്ക് മാർക്കറ്റ് വിസ്ഡം: ക്യാപിറ്റൽ മാർക്കറ്റിലെ ജീവിതകാലത്തെ പഠനങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു
Janayugom Online

മലയാളികൾക്ക് ഏറ്റവും മികച്ച നിക്ഷേപം ഓഹരി വിപണിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.സിഎസ്ബി ബാങ്കിന്റെ മുൻ ചെയർമാൻ ടി എസ് അനന്തരാമൻ എഴുതിയ സ്റ്റോക്ക് മാർക്കറ്റ് വിസ്ഡം: ക്യാപിറ്റൽ മാർക്കറ്റിലെ ജീവിതകാലത്തെ പഠനങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ച ആധികാരിക പഠനങ്ങളും വിശദാംശങ്ങളുമടങ്ങിയതാണ് പുസ്തകം. കഴിഞ്ഞ 25 വർഷത്തിനിടയിൽ രണ്ട് പ്രമുഖ സ്റ്റോക്ക് മാർക്കറ്റ് സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവയിൽ നിന്നുള്ള വരുമാനം യഥാക്രമം 1289 ശതമാനവും 1357 ശതമാനവുമാണ് എന്ന് അനന്തരാമൻ വ്യക്തമാക്കുന്നു.

വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ടി എസ് അനന്തരാമന് നൽകിയാണ് പ്രകാശനം ചെയ്തത്. അക്യൂമെൻ ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ അക്ഷയ് അഗർവാൾ എന്നിവർ പങ്കെടുത്തു. ഓഹരി വിപണിയിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പുസ്തകം വായിക്കപ്പെടേണ്ടതാണെന്നും ഇത് തുടക്കക്കാർക്ക് പ്രചോദനവും അറിവും നൽകുന്നതാണെന്നും ടി. എസ്.അനന്തരാമന്റെ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. സാധാരണക്കാർക്കുള്ള വഴികാട്ടിയാണ് അനന്തരാമൻറെ പുസ്തകം. ലൈസൻസില്ലാത്ത ചിട്ടിക്കമ്പനികളിൽ പണം മുടക്കി എല്ലാം നഷ്ടപ്പെടുത്തുന്ന മലയാളികൾക്കുള്ള ജനതാ ഗൈഡ് ആണ് സ്റ്റോക്ക് മാർക്കറ്റ് വിസ്ഡം എന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയുടെ ഗുണം ഏറെ അനുഭവിച്ച ആളാണ് താനെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. പരിചയസമ്പന്നനായ സംരംഭകൻ, നിക്ഷേപകൻ, ധനവിപണിയിലെ പ്രചോദനവുമാണ് അനന്തരാമനെന്ന് അക്ഷയ് അഗർവാൾ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട മേഖലകളായ റിയൽ എസ്റ്റേറ്റ്, ഗോൾഡ്, ബാങ്ക് നിക്ഷേപം തുടങ്ങിയവയിൽ നിന്നുള്ള ആദായം (റിട്ടേൺ) സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ആദായവുമായി താരതമ്യം ചെയ്താൽ സ്റ്റോക്ക് മാർക്കറ്റ് വലിയ വ്യത്യാസത്തിൽ മുന്നിട്ട് നിൽക്കുമെന്ന് അനന്തരാമൻ പുസ്തകത്തിൽ പറയുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ മാർക്കറ്റ് സൂചികയായ സെൻസെക്സിൽ കഴിഞ്ഞ 40 വർഷമായി ലഭിക്കുന്ന വാർഷിക വരുമാനം 16% വരും, പുസ്തകത്തിൽ അന്തരാമൻ പറയുന്നു.

ഓഹരി വിപണിയിൽ വിവേകത്തോടെ നിക്ഷേപിക്കുക എന്നത് ഒരു കലയാണ്. കാലങ്ങളായി ഈ കലയെ തന്റെ അഭിനിവേശമാക്കി മാറ്റിയ വ്യക്തിയാണ് ടി. എസ്. അനന്തരാമൻ. അദ്ദേഹത്തിന്റെ പുസ്തകം ഓഹരിവിപണിയെ ഭയപ്പെടുന്നവർക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താനും സമ്പത്ത് നേടാനും ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട പക്വമായ നടപടികൾ പുസ്തകം വിശദീകരിക്കുന്നു.

ENGLISH SUMMARY: Kochhauseppe Chit­ti­lap­pil­ly says stock mar­ket is the best invest­ment for Malayalees

YOU MAY ALSO LIKE THIS VIDEO