രാജ്യത്ത് സ്ഫോടനത്തിന് ആസൂത്രിതം ചെയ്ത അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയില്‍ നിന്ന് പിടിയിലായ പ്രതികളെ ഡല്‍ഹിലേക്ക് കൊണ്ടുപോയി. ഇവരില്‍ പ്രധാനി മുര്‍ഷിദ് ഹസനാണെന്ന് എന്‍ഐഎ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് ഇന്നലെ മൂന്ന് പേരെ ഉള്‍പ്പെടെ ഒന്‍മ്പത് പേരെയാണ് എന്‍ഐഎ പിടികൂടിയത്. പ്രതികള്‍ രാജ്യവ്യാപകമായി സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതല്‍ ആളുകളെ അല്‍ ഖ്വയ്ദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലേക്ക് കൊണ്ടുപോയ പ്രതികളെ മറ്റന്നാള്‍ പട്യാല കോടതിയില്‍ ഹാജരാക്കും. അന്വേഷണ ഏജന്‍സി കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞതിനാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ കേരള പൊലീസ് പരിശോധന നടത്തുകയാണ്. തോഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഡല്‍ഹിയിലേക്കും ബംഗാളിലേക്കും യാത്രകള്‍ നടത്തിയവരെ കണ്ടെത്താനും അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചു. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാരുടെ നേത്യത്വത്തിലാണ് വിവരശേഖരണം.
ENGLISH SUMMARY:kochi al qaeda links; The nia has identified more than a dozen people
You may also like this video