കപിലയെ കൊച്ചി ഓർക്കും ആ അതുല്യ സംഭാവനയുടെ പേരിൽ

സ്വന്തം ലേഖകൻ

കൊച്ചി :

Posted on September 17, 2020, 7:15 pm

സ്വന്തം ലേഖകൻ

കലാരംഗത്തെ അതുല്യ പ്രതിഭയും എഴുത്തുകാരിയുമായ കപില വാത്സ്യായൻ  വിടപറയുമ്പോൾ കൊച്ചിക്ക് എന്നും അവരെ ഓർത്തെടുക്കാനുള്ള സമ്മാന ങ്ങൾ  നൽകിയാണ് അവർ കടന്നുപോയത് .എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ്  വന്നതിന് പിന്നിലെ ഒരു നന്മ മനസ്സ്  അവരുടെതായിരുന്നു .എറണാകുളം ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സൗകര്യം ഏർപ്പെടുത്തുന്നതിനെ കുറിച്ച്  തലപുകയുന്ന കാലഘട്ടത്തിൽ ഒരു വാക്കിൽ ഒന്നര കോടി നൽകി ഞെ ട്ടി ച്ചുകളഞ്ഞ  വ്യക്തിത്വമായിരുന്നു അവരുടേതെന്ന്  എം ആർ ഐ സ്കാനിങ് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കാൻ ഫണ്ട് പ്രഖ്യപിച്ച രാജ്യസഭ എം പി യായിരുന്ന   പി രാജീവ് ഓർക്കുന്നു .രാജീവ് തന്റെ ഫേസ്ബുക് പേജിൽ ഇങ്ങനെ കുറിച്ചു .

ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സെന്‍റർ തുടങ്ങാൻ നിശ്ചയിച്ചിട്ടാണ് ഫണ്ട് അന്വേഷിക്കുന്നത്. എനിക്ക് അനുവദിച്ച ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഒന്നര കോടി രൂപയാണ് ഉള്ളത്. അഞ്ചു കോടിയോളം ചെലവ് വരുമെന്നറിഞ്ഞതോടെ സ്വസ്ഥത കുറഞ്ഞു. പലതും ചർച്ച ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിൽ ഞാൻ കപിലാജിയോട് ചോദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാമോ എന്ന് ചോദിച്ചു. നിങ്ങളുടെ ഫണ്ടിൽ നിന്നും എത്രയാണ് നൽകുന്നതെന്ന് ചോദിച്ചു . ഒന്നര കോടി യെന്ന് പറഞ്ഞപ്പോൾ എന്നാൽ താനും അത്രയും നൽകാമെന്ന് ഒരു സെക്കൻഡ് പോലും എടുക്കാതെ അവർ പറഞ്ഞപ്പോൾ എന്തു മറുപടി പറയമെന്നറിയാതെ ഇരുന്നു പോയി.

ഷിപ്പ് യാർഡിനും ഒന്നര കോടി തന്നു. ആ വലിയ മനസ്സിന്‍റെ സ്നേഹം കൂടിയാണ് ഇന്ന് ജനറൽ ആശുപത്രിയിൽ അനുഭവിക്കുന്ന സൗകര്യം.രാജീവ് ഓർക്കുന്നു .ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്സിന്‍റെ സ്ഥാപക ഡയറക്ടർ കൂടിയായ കപില വാത്സ്യായനെ 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രകലകളെ കുറിച്ച് ദി ആർട്സ് ഓഫ് കേരള ക്ഷേത്രം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കലാമണ്ഡലത്തിൽ താമസിച്ച് കഥകളി പഠിക്കുകയും ചെയ്തിട്ടുണ്ട്. 2007 മുതൽ 2012 വരെയാണ് കപില വാത്സ്യായൻ രാജ്യസഭാംഗമായിരുന്നത്.

ENGLISH SUMMARY: kochi always remem­ber kapi­la

YOU MAY ALSO LIKE THIS VIDEO