സ്വന്തം ലേഖകൻ

കൊച്ചി

November 08, 2020, 8:35 pm

കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനം; യുഡിഎഫിൽ പിടിവലി മുറുകി

Janayugom Online

സ്വന്തം ലേഖകൻ

കോർപ്പറേഷൻ ഭരണം നിലനിർത്താൻ കച്ചകെട്ടുന്ന യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു. ഇക്കുറി മേയർ സ്ഥാനം വനിതാ സംവരണമല്ലാത്തതുകൊണ്ട് തന്നെ തലമുതിർന്ന നേതാക്കൾ അവകാശവാദവുമായി രംഗത്ത് ഇറങ്ങി കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കൊണ്ടുപടിക്കുമ്പോഴും മേയർ സ്ഥാനത്തേയ്ക്ക് ആരാകുമെന്ന ചോദ്യത്തിന് ഇപ്പോഴും യുഡിഎഫിനുള്ളിൽ ഉത്തരമില്ല. നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് കൊച്ചിൻ കോർപ്പറേഷൻ ഭരണം നിലനിർത്തിയത്.
ഏറെ ചർച്ചകൾക്കും വെട്ടിനിരത്തലുകൾക്കും പിന്നാലെ എ ഗ്രൂപ്പിൽ നിന്നുള്ള സൗമിനി ജെയിൻ അപ്രതീക്ഷിതമായി മേയർ സ്ഥാനത്തേയ്ക്ക് എത്തി.

രണ്ടര വർഷത്തിന് ശേഷം മറ്റൊരാൾക്ക് പദവി കൈമാറണമെന്ന വ്യവസ്ഥ കാറ്റിൽപറത്തി ഡിസിസി നേതൃത്വത്തിന്റെ ശാസനകൾക്ക് വില നൽകാതെ സൗമിനി ജെയിൻ അഞ്ച് വർഷം പൂർത്തിയാക്കി. ഇത്തവണ മേയർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യഘട്ട പേരുകളിൽ പോലും സൗമിനി ജെയിനില്ല. കൊച്ചി മേയർ സ്ഥാനം പൊതുവിഭാഗത്തിന് അവകാശപ്പെടുന്നതോടെ കോൺഗ്രസിൽ നേതാക്കളുടെ വൻ നിരതന്നെ രൂപപെടുമെന്ന് ഉറപ്പായി.

കഴിഞ്ഞ ഭരണ സമിതി സമ്പൂർണ പരാജയമാണെന്ന് യുഡിഎഫിനുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാണ്. മേയർ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിലുള്ളത് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷന്റെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ നിലവിൽ മറ്റ് ചുമതലകൾ ഡൊമനിക് പ്രസന്റേഷനില്ല.
മുൻ ജിസിഡിഎ ചെയർമാനായ എൻ വേണുഗോപാലിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ജിസിഡിഎ ഭരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവിൽ ആരോപണ വിധേയനാണ് എൻ വേണുഗോപാൽ. പാർട്ടിക്കുളളിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. മുൻ മേയറും എ ഗ്രൂപ്പിന്റെ ശക്തനായ വക്താവുമായ ടോണി ചമ്മണിയും സജീവമായി മേയർ പദവി ലക്ഷ്യമിട്ട് മുന്നിലുണ്ട്.

Eng­lish sum­ma­ry; kochi cor­po­ra­tion may­or position

You may also like this video;