July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോവിഡ്; കൊച്ചിയിൽ അഞ്ചു പേർക്ക് കൂടി വൈറസ് ബാധ

Janayugom Webdesk
May 27, 2020

ജില്ലയില്‍ അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മെയ് 19ന് മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയ അങ്കമാലി തുറവൂര്‍ സ്വദേശിയായ 36‑കാരനാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാള്‍. വിവിധ ജില്ലകളില്‍ നിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് ബസിലാണ് ഇയാൾ കേരളത്തിലെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ലക്ഷദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേര്‍. ജില്ലയിൽ പുതിയതായി 11 പേരെ ഇന്നലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടു പേര്‍ കളമശേരി മെഡിക്കല്‍ കോളേജിലും മൂന്നു പേര്‍ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ജില്ലയിലെ 21 കൊറോണ കെയര്‍ സെന്ററുകളിലായി 785 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 111 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.

Eng­lish sum­ma­ry; kochi, covid updates

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.