Web Desk

കൊച്ചി

December 16, 2020, 4:24 pm

കൊച്ചി നഗരസഭ യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക്

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രമായ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് കനത്ത ആഘാതം നൽകി എൽഡിഎഫ് മുന്നേറ്റം. 74 അംഗ കൊച്ചി കോർപ്പറേഷൻ കൗൺസിലിലേക്ക് 34 പേരും ഒരു എൽഡിഎഫ് വിമതനും വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 38 പേരുടെ പിന്തുണയാണ് വേണ്ടത്.

കൊച്ചി കോ‍ർപ്പറേഷനിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ എത്തുമെന്ന് മുന്നണിയുടെ മേയർ സ്ഥാനാ‍ർത്ഥി എം. അനിൽ കുമാ‍ർ പറഞ്ഞു. ഭരിക്കാനുള്ള ഭൂരിപക്ഷം ഇതിനോടകം മുന്നണി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 36 സീറ്റുകളിൽ ജയിച്ച കോൺ​ഗ്രസിന് ഇക്കുറി ആ പ്രകടനം ആവർത്തിക്കാനായില്ല. നിലവിൽ 30 സീറ്റുകളിൽ യുഡിഎഫ് കൊച്ചിയിൽ ജയിച്ചിട്ടുണ്ട്.

മൂന്ന് കോൺ​ഗ്രസ് വിമതരും ഒരു ലീ​ഗ് വിമതനും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയുണ്ടെങ്കിൽ പോലും അധികാരത്തിലേക്ക് എത്താൻ യുഡിഎഫിന് ഇക്കുറി സാധിച്ചേക്കില്ല.

Eng­lish sum­ma­ry; kochi elec­tion result ldf win

you may also like this video;