November 27, 2022 Sunday

Related news

November 26, 2022
November 26, 2022
November 26, 2022
November 25, 2022
November 25, 2022
November 22, 2022
November 22, 2022
November 22, 2022
November 21, 2022
November 19, 2022

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച 3 പേര്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
June 10, 2021 10:17 am

കൊച്ചി ഫ്ലാറ്റില്‍ യുവതിയെ പീഡച്ച കേസില്‍ പ്രതിയെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളം ഒരുക്കിയത് ഇവരാണ്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. അതേസമയം മാര്‍ട്ടിന്‍ ജോസഫിന്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. പ്രത്യേക സംഘം ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ ദിവസങ്ങളോളം തന്നെ പൂട്ടിയിട്ട് കടുത്ത ശാരീരിക പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് പ്രതി മാര്‍ട്ടിന്‍ ജോസഫിനായി പ്രത്യേക സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്

കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. നഗ്ന വീഡിയോ ചിത്രീകരിച്ചു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസ് പരാതി നൽകി. 

ENGLISH SUMMARY:Kochi flat molesta­tion case; 3 arrest­ed for aid­ing main accused Martin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.