July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
August 26, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എറണാകുളം സെൻട്രൽ പൊലീസും വനിതാ പൊലീസും സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിലുണ്ട്. ഒപ്പം തന്നെ പ്രതിക്ക് ലഹരിമരുന്ന് ഇടപാടുകളും ഉള്ളതായി സംശയിക്കുന്നു. ഇതിനെതിരെയും കൂടുതല്‍ അന്വേഷണം അവിശ്യപ്പെട്ട് ശുപാര്‍ശ ചെയ്യുന്നു. 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് 8 വരെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു മട്ടന്നൂർ സ്വദേശിയായ യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ മുണ്ടൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. 

ENGLISH SUMMARY:Kochi flat tor­ture case; Police have filed a chargesheet against the accused in court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.