Web Desk

കൊച്ചി

June 20, 2020, 5:27 pm

കൊച്ചിയെ ഞെട്ടിച്ച കൂട്ട ബലാ ത്സംഗം; പ്രതികളെ കുടുക്കിയത് ഈ നിർണായക തെളിവുകൾ

Janayugom Online

കൊച്ചി തോപ്പുംപടിയിൽ പതിനാറുകാരിയെ കൂട്ട ബലാ ത്സംഗത്തി നിരയാക്കിയ കേസിൽ പ്രതികളെ പൊലീസ് കുടുക്കിയത് പഴുതടച്ച അന്വേഷണം. 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തോപ്പുംപടി സ്വദേശിനിയായ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി നാലു പേർ ചേർന്ന് കൂട്ട ബലാ ത്സംഗം ചെയ്തുവെന്നാണ് കേസ്.

കേസിലെ ഒന്നാം പ്രതിയായ അരുൺ സ്റ്റാലിയുടെ സുഹൃത്താണ് പീഡ നത്തിന് ഇരയായ പെൺകുട്ടി. അരുൺ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ച് ഇറക്കി. രണ്ടാം പ്രതിയുടെ ബൈക്കിലാണ് ഫോർട്ട് കൊച്ചി കടപ്പുറത്ത് എത്തിച്ചത്. ഈ സമയം കടപ്പുറത്തുണ്ടായിരുന്ന ഇവരുടെ സുഹൃത്തുക്കളായ മൂന്നും നാലും പ്രതികളും ചേര്‍ന്ന് കുട്ടിക്ക് മദ്യവും ലഹരി മരുന്നും നല്‍കി. ഇവിടെവച്ച് പെണ്‍കുട്ടിയെ പീ ഡന ത്തി നിരയാക്കിയിരുന്നു.

പിന്നീട് പെൺകുട്ടിയെ കൊച്ചിയിലെ തന്നെ ഒരു ഫ്ലാറ്റിലെത്തിച്ചു. അവിടെ വെച്ച് വീണ്ടും പെൺകുട്ടിയെ മൃഗീയമായ രീതിയിൽ പീ ഡി പിടിച്ചുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി ഒഴികെ ബാക്കി മൂന്ന് പേരെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ഒന്നാം പ്രതിയെയും പൊലീസ് പിടികൂടി.

റിമാൻഡിൽ പോയ പ്രതികൾ സുപ്രീംകോടതി thop­pumpadiവരെ ജാമ്യത്തിനായി പോയെങ്കിലും ജാമ്യം കിട്ടിയില്ല. കേസിൽ 90 ദിവസത്തിനകം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.സംഭവത്തിന് ശേഷം വിഷാദ രോഗിയായ പെൺകുട്ടി കോടതിയിൽ മൊഴി നൽകി നാലു മാസത്തിനു ശേഷം ആത്മഹത്യാ ചെയ്തു.

ENGLISH SUMMARY: kochi g an g ra pe case verdict

YOU MAY ALSO LIKE THIS VIDEO