June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

2020 ൽ കാണാൻ ലോകത്തെ മികച്ച 25 ഇടങ്ങൾ പരിചയപ്പെടുത്തി നാഷണൽ ജിയോഗ്രഫി, പട്ടികയിൽ ഇടം നേടി കേരളത്തിലെ പ്രിയ നഗരവും

By Janayugom Webdesk
December 10, 2019

പുതു വർഷം സഞ്ചാരപ്രിയർ കണ്ടിരിക്കേണ്ട 25 സ്ഥലങ്ങൾ പരിചയപ്പെടുത്തുകയാണ് നാഷണൽ ജിയോഗ്രഫിയിലെ പര്യവേഷകർ. നാഷണൽ ജിയോഗ്രഫി ട്രാവലേഴ്സിലെ 17 ഓളം എഡിറ്റർമാരുടെയും മറ്റ് അംഗങ്ങളുടെയും സഹായത്തോടെയാണ് 2020ലെ മികച്ച വിനോദ സഞ്ചാര ഇടങ്ങൾ നാഷണൽ ജിയോഗ്രഫി തയ്യാറാക്കിയത്. ലോകത്തെ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ വാസസ്ഥലവും പുതിയ ആർട് ഹബ് എന്ന് അറിയപ്പെടുന്നതുമായ കൊച്ചിയാണ്. ഡച്ച്, ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി ഗാലറികളും കഫേകളും ഉള്ള വാട്ടർഫ്രണ്ട് ജില്ലയായ ഫോർട്ട് കൊച്ചി ക1ണാൻ ലോക സഞ്ചാരികൾ എത്തണമെന്നാണ് നാഷണൽ ജിയോഗ്രഫി പറയുന്നത്. ഫോർട്ട് കൊച്ചി നിങ്ങൾക്കായ് എന്തെല്ലാം കാത്തു വച്ചിരിക്കുന്നു എന്ന ഒരു ചെറു കുറിപ്പും പട്ടികയിൽ കൊടുത്തിരിക്കുന്നു. കൊച്ചിക്കു പുറമേ ഈ ലോകത്തെ ഓരോ വൈവിധ്യവും മനസ്സിലാക്കുന്നതിനായി വളരെ വ്യത്യസ്തമായ ഇടങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

you may also like this video

മോസ്റ്റർ ബോസ്നിയ- ഹെർസഗോവിന, ഗുയിഷോ പ്രവിശ്യ- ചൈന, തോഹോകു- ജപ്പാൻ, നാഷണൽ ബ്ലൂ ട്രയൽ ഹംഗറി, ടെലോ- ചെക്കിയ, മഗ്ഡാലൻ ദ്വീപുകൾ കാനഡ, വെയിൽസ് വേ യുണൈറ്റഡ് കിംഗ്ഡം,അബു സിംബെൽ- ഈജിപ്ത്, ഫോർട്ട് കൊച്ചി-ഇന്ത്യ സകൗമ നാഷണൽ പാർക്ക്- ചാർജ്, ഫിലാഡൽഫിയ- പെൻ‌സിൽ‌വാനിയ,പ്യൂബ്ല- മെക്സിക്കോകലഹാരി മരുഭൂമി- ദക്ഷിണാഫ്രിക്ക,അരിസോണയിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്ക് മാലി ദ്വീപ്, ടാസ്മാനിയ‑ഓസ്‌ട്രേലിയ, അസ്റ്റൂറിയാസ് ‑സ്പെയിൻ, ഗോബെക്ലി ടെപെ- തുർക്കി മെൻഡോസ പ്രവിശ്യ- അർജന്റീന,ഗ്വാട്ടിമാല,പരാമ- ഇറ്റലി, കാനറി ദ്വീപുകൾ‑സ്പെയിൻ, ബിയാവോവീന ഫോറസ്റ്റ്-ബെലാറസ് / പോളണ്ട്, ഓസ്ട്രിയയിലെ ഗ്രോസ്ഗ്ലോക്ക്നർ ഹൈ ആൽപൈൻ റോഡ് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച ലോകത്തിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.