Web Desk

കൊച്ചി

March 22, 2020, 9:36 pm

കൊച്ചി മെഡിക്കൽ കോളജ് ഇനി കോവിഡ് ചികിത്സാ കേന്ദ്രം

Janayugom Online

ഒപിയും ക്യാഷ്വാലിറ്റിയും ഉൾപ്പെടെയുള്ള സാധാരണ സംവിധാനങ്ങളെല്ലാം തൽക്കാലം നിർത്തിവെച്ച് കൊച്ചി മെഡിക്കൽ കോളേജ് കോവിഡ് ചികിത്സയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. മെഡിക്കൽ കോളേജിൽ ഇനി മുതൽ അടിയന്തിര ഒപി വിഭാഗവും, ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടതാണ്.

ഒപിയിൽ നിലവിൽ ചികിത്സ തേടിയിരുന്ന ഗർഭിണികൾ, കുട്ടികൾ എന്നിവർ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ തുടർചികിത്സയ്ക്കായി ആശ്രയിക്കേണ്ടതാണ്. മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ കോവിഡ് രോഗബാധയുള്ളവർക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് ഈ മാറ്റങ്ങൾ.

നിലവിൽ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി മാറ്റുവാനുള്ള നിർദേശം മെഡിക്കൽ സൂപ്രണ്ടിന് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry; Covid Treat­ment center

YOU MAY ALSO LIKE THIS VIDEO